കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സാമൂഹ്യപ്രവർത്തകയെ കടന്നു പിടിച്ച പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍. വയനാട് മുപ്പയ്നാട് പഞ്ചായത്തിലെ ജീവനക്കാരനായ വിജയനെയാണ് സസ്പെന്‍റ് ചെയ്തത്. ഫെബ്രുവരി 27നായിരുന്നു സംഭവം. ഓദ്യോഗിക ആവശ്യത്തിനായി കോഴിക്കോട് മാനന്തവാടി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ താമരശ്ശേരിയിൽ വച്ചാണ് ഇയാൾ  കടന്നുപിടിച്ചത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.