തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈക്ക് പൊട്ടലേറ്റു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിച്ചത്.