കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദിച്ചത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു മർദനം.
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി. പൊലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദിച്ചത്. മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ബസ് തട്ടി പൊലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനം. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.



