കൊച്ചി: ബ്യുട്ടിപാർലർ വെടിവെപ്പ് കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച പൂജാരിയെ രാത്രി ഏഴേമുക്കാലിന്‍റെ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്. 

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രവി പൂജാരിയെ മാറ്റും. കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം നാളെയായിരിക്കും ചോദ്യം ചെയ്യൽ. അടുത്ത ചൊവ്വാഴ്ച വരെയാണ് കേസിൽ പൂജാരിയെ കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടത്. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ്  വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona