തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിനെത്തിയ സംഘത്തെ പ്രായത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയ പ്രവര്‍ത്തകര്‍ തടഞ്ഞത്.

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വച്ച് തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിനെത്തിയ സംഘത്തെ പ്രായത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയ പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍ പോലീസും കര്‍മ്മ സംമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റന്ന ആരോപണത്തില്‍ ചങ്ങനാശ്ശേരി സ്വദേശി ഗണേഷന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സ്ത്രീയെ അന്യായമായി തടഞ്ഞതിന് സന്നിധാനം പോലീസ് രണ്ട് കേസുകളാണ് എടുത്തത്.