Asianet News MalayalamAsianet News Malayalam

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

police case against pc george defamatory statement  about veena george
Author
Kochi, First Published Sep 24, 2021, 10:52 AM IST

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ (veena george) വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോർജിനെതിരെ (pc george) പൊലീസ് കേസെടുത്തു. ഒരു അഭിമുഖത്തില്‍ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് സംഭവത്തില്‍ കേസ് നൽകിയത്. കേരളത്തിലെ കൊവിഡ് കേസുകള്‍ വർധിച്ചുനിന്ന സാഹചര്യത്തില്‍ ക്രൈം സ്‌റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വീണാ ജോർജിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios