ജാമ്യത്തിലിറങ്ങി മുങ്ങിയ ബിജിന്‍ ലാലിനായി ഏറെ നാളായി തമിഴ്നാട് പൊലീസ് അന്വേഷണത്തില്‍ ആയിരുന്നു. 

ചെന്നൈ: തമിഴ്‍നാട് കൊടനാട് എസ്റ്റേറ്റ് കൊള്ളയടിച്ച് കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തൃശ്ശൂർ കൊടകര സ്വദേശി ബിജിൻ ലാലിനാണ് അറസ്റ്റിലായത്. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ബിജിന്‍ ലാലിന്‍ റിസോര്‍ട്ടില്‍ ഒളിവിലായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. 

ബിജിനെ തമിഴ്‍നാട് പൊലീസിന് കൈമാറി. ബിജിന്‍ ലാലിനായി ഏറെ നാളായി തമിഴ്നാട് പൊലീസ് അന്വേഷണത്തില്‍ ആയിരുന്നു. ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് പ്രതി ഉൾപ്പെടുന്ന സംഘം കൃത്യം നടത്തിയത്.