കഴിഞ്ഞ ദിവസം മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവിന്‍റെ മൊത്ത വിതരണക്കാരന്‍ അനൂപാണെന്ന് മനസിലായത്. 

ഇടുക്കി: തൊടുപുഴ (Thodupuzha) കുട്ടപ്പൻ കവലയിലെ വീട്ടിൽ നിന്ന് എഴര കിലോ കഞ്ചാവും 22 ഡിറ്റനേറ്ററുകളും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും പൊലീസ് (police) പിടികൂടി. തെക്കുംഭാഗം പറയാനാനിക്കല്‍ അനൂപ് കേശവന്‍ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. രണ്ട് കിലോയുടെ കഞ്ചാവ് നാല് പാക്കറ്റുകളാക്കി ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവിന്‍റെ മൊത്ത വിതരണക്കാരന്‍ അനൂപാണെന്ന് മനസിലായത്. പൊലീസ് എത്തിയപ്പോഴേക്ക് അനൂപ് മുങ്ങി. തുടര്‍ന്ന് ഉടമസ്ഥനെ വിളിച്ചുവരുത്തിയാണ് വാതിൽ തുറന്നത്. കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റെയാണോ എന്ന് പരിശോധിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.