Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 100 കിലോയിലധികം, രണ്ടുപേര്‍ അറസ്റ്റില്‍

രാവിലെ പൂ‍ജപ്പുരയിൽ നിന്ന് ശ്രീറാമെന്നയളെ 11 കിലോ കഞ്ചാവുമായി  പൊലീസ് പിടികൂടിയിരുന്നു. നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലിസ് പരിശോധന നടത്തിയത്.

police caught more than hundred kilogram drugs from trivandrum
Author
Trivandrum, First Published Jun 27, 2021, 3:15 PM IST

തിരുവനന്തപുരം: ചാക്ക ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവ് പൊലിസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാവിലെ പൂ‍ജപ്പുരയിൽ നിന്ന് ശ്രീറാമെന്നയളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലിസ് പരിശോധന നടത്തിയത്. 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം കഞ്ചാവ് പരിശോധനയിൽ  കണ്ടെത്തി. 

സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  തമിഴ്നാട്ടിൽ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്,  ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വിൽപ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലിസിന്റെ നിഗമനം. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമവും തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം നഗരത്തിൽ നിന്ന് 125 കിലോ കഞ്ചാവ് പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിൽ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും വിൽപ്പനയ്ക്കെത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. 
 

Follow Us:
Download App:
  • android
  • ios