Asianet News MalayalamAsianet News Malayalam

കാസര്‍കോട് നവജാതശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന കേസ്; അമ്മ പിടിയില്‍

രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയതാണ് വഴിത്തിരിവായത്. ഗർഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടർ വീട്ടിൽ തെരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. 

police caught mother on killing infant in kasaragod
Author
kasaragod, First Published Jan 7, 2021, 11:03 AM IST

കാസര്‍കോട്: കാസർകോട് ചെക്കോലിൽ നവജാത ശിശുവിനെ  കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചെടേക്കാലില്‍ ഡിസംബർ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തി. ഗർഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടർ വീട്ടിൽ തെരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. 

വീട്ടുകാർ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ വയർ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ അമ്മയാണി കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ പൊലീസെത്തി. കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണവും വ്യക്തമല്ല. കൃത്യത്തിന് ആരെങ്കിലും സഹായിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗർഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറയുന്നത്. വീട്ടിലുള്ളവർ മറ്റൊരു വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രസവം. 
 

Follow Us:
Download App:
  • android
  • ios