തന്നെ ഇല്ലാതാക്കാനും ജനങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് തടയാനുമാണ് ശ്രമം. അങ്ങനെയെങ്കിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു.

കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കേരള പൊലീസ് ഇടപെട്ട് ഇന്ത്യയിൽ പൂട്ടിച്ചുവെന്നും തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുവെന്നും അഖിൽ പറഞ്ഞു. തൽക്കാലം വാ മൂടിക്കെട്ടിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നും പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ മുന്നറിയിപ്പ് നൽകി . തന്നെ ഇല്ലാതാക്കാനും ജനങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് തടയാനുമാണ് ശ്രമം. അങ്ങനെയെങ്കിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred