തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കർക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം.

പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും മേധാവിമാരെയും ഇക്കാര്യം അറിയിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി ബെഹ്റ നിർദ്ദേശം നൽകി. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.