തിരുവനന്തപുരം: ജനങ്ങള്‍ക്ക് നേരെ പൊലീസ് ബലംപ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി. പൊലീസ് പരിശോധനകളെ കുറിച്ച് അക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ആക്ഷേപങ്ങള്‍ സ്വഭാവികമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സത്യവാങ്മൂലം നല്‍കി പുറത്തിറങ്ങാന്‍ ആളുകളെ അനുവദിക്കും എന്നാല്‍ കബിളിപ്പിച്ചാല്‍ കടുത്ത നടപടിയെടുക്കും. കടുത്ത വെയിലിലും ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ശ്രദ്ധിക്കണം. റസിഡന്‍സ് അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതവും രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെ​ഗറ്റീവാണ് ഫലം. ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തിന് എത്തിയത് , സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക