സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നിന്നും രണ്ട് വയസുകാരിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറുന്നു. ഞായറാഴ്ച അർധരാത്രിയോടെ കാണാതായ പെൺകുഞ്ഞിനെ ഇന്നലെ വൈകിട്ട്, 19 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഏറ്റവും ഒടുവിൽ‌ ലഭിച്ച വിവരം അനുസരിച്ച് സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. അറപ്പുര റസിഡൻസ് അസോസിയേഷനിലെ വീട്ടിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെയാണ് ഈ ദൃശ്യങ്ങൾ. അതേ സമയം ഇത് സംശയം മാത്രമാണെന്നും നിരവധി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.നാടോടി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേ സമയം, കുട്ടി ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരും. എസ്എറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല. കുട്ടിക്ക് മാനസിക ആഘാത പരിശോധന നടത്തുമെന്നും കുട്ടിക്ക് ഭയം ഉണ്ടായിട്ടുണ്ടെന്നു നിഗമനമുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വിദഗ്ധ ഡോക്ടരുടെ പരിചരണത്തിൽ രണ്ട് വയസ്സുകാരി ആശുപത്രിയിൽ തുടരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്