തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മനോനില തെറ്റിയ കുട്ടി ഏറെക്കാലമായി ചികിത്സയിലാണ്. 2014 ലാണ് സംഭവമുണ്ടായത്.
മലപ്പുറം: നിലമ്പൂരില്‍ (Nilambur) അഞ്ചാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് (Police) അറസ്റ്റ് ചെയ്തു. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ളയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മനോനില തെറ്റിയ കുട്ടി ഏറെക്കാലമായി ചികിത്സയിലാണ്. 2014 ലാണ് സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെ ആരാധനാലയത്തിൽ വെച്ചാണ് പ്രതി പീഡിപ്പിച്ചത്.
തുടർന്ന് മാനസികനില തകരാറിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി പഠനത്തിലും പിന്നോക്കം പോയി. തൊടുപുഴയില്‍ ചികിത്സയിലിരിക്കെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. പരാതിയായതോടെ പ്രതി വിദേശത്തേക്ക് മുങ്ങി. എട്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ ഇന്ന് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ പീഡനം; 'അമ്മയ്ക്കും മുത്തശ്ശിക്കും പങ്ക്', രണ്ടാള്‍ക്കുമെതിരെ കേസെടുക്കാന്‍ സിഡബ്ല്യുസി നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ (Thodupuzha) പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയെന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി (CWC). ഇരുവര്‍ക്കുമെതിരെ കേസെടുക്കാൻ നിര്‍ദ്ദേശം നൽകി. തൊടുപുഴ സ്വദേശിയായ പതിനേഴുകാരിയെ പതിനഞ്ചിലധികം പേരാണ് പീഡിപ്പത്. എല്ലാം അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയാണ് നടന്നതെന്നാണ് സിഡബ്ല്യുസി പറയുന്നത്. ഇടനിലക്കാരനായ ബേബിയിൽ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോൾ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു.
എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019 ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.
