Asianet News MalayalamAsianet News Malayalam

കോർപ്പറേഷൻ്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് പണം തട്ടിയ മാനേജർ ഒളിവിൽ, അന്വേഷണത്തിൽ പൊലീസിന്റെ മെല്ലെപ്പോക്ക്

പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റിജിൽ ഒളിവിലാണെന്നും നടന്നത് എത്ര രൂപയുടെ തട്ടിപ്പെന്ന് തിട്ടപ്പെടുത്താൻ ആയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Police inquiry is slow in Kozhikode Corporations bank account scam
Author
First Published Dec 1, 2022, 12:16 PM IST

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ബാങ്ക് മാനേജർ പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റിജിൽ ഒളിവിൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളെ ബാങ്കിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്. നടന്നത് എത്ര രൂപയുടെ തട്ടിപ്പെന്ന് തിട്ടപ്പെടുത്താൻ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോർപ്പറേഷന്റെ കറൻറ് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് രണ്ടര കോടി രൂപയാണ്. ‌കോർപ്പറേഷൻ അക്കൗണ്ടിലെ പണം റിജിൽ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അതേസമയം സംഭവത്തോട് പ്രതികരിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല. 

ലിങ്ക് റോഡ് ശാഖയിലെ 13 അക്കൌണ്ടിൽ നിന്നാണ് തുക നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ മാനേജർ സി ആർ വിഷ്ണുവാണ് 984000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ടത് രണ്ടര കോടി രൂപയോളമാണെന്ന് വ്യക്തമായത്. എരഞ്ഞിപ്പാലം ബ്രാഞ്ചിലെ മാനേജർ റിജിൽ ആണ് തുക സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ സീനിയർ മാനേജരായ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്.

ആദ്യം അച്ഛന്റെ പിഎൻബി അക്കൌണ്ടിലേക്ക് പണം മാറ്റി. പിന്നീട് ഈ തുക ആക്സിക് ബാങ്കിലെ സ്വന്തം അക്കൌണ്ടിലേക്കും മാറ്റുകയായിരുന്നു. ഒക്ടോബർ - നവംബർ മാസത്തിലാണ് തുക മാറ്റിയിരിക്കുന്നത്. കോർപ്പറേഷൻ ആവശ്യങ്ങൾക്കായി തുക പിൻവലിക്കാൻ നോക്കിയപ്പോൾ പണമുണ്ടായിരുന്നില്ല. ഇതോടെയാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. 

Read More : കോഴിക്കോട് കോർപ്പറേഷൻ്റെ ബാങ്ക് അക്കൌണ്ടിൽ തിരിമറി; പിഎൻബി സീനിയർ മാനേജർ സസ്പെൻഷനിൽ

Follow Us:
Download App:
  • android
  • ios