മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു ഷിബു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെയാണ് മാവിളകടവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു ഷിബു. ഹൃദയ സംബന്ധമായ അസുഖത്തിന് മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുന്നുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.