ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് അഭിലാഷ് ചന്ദ്രന്‍ ഡോക്ടറെ മര്‍ദ്ദിച്ചത്.

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് അഭിലാഷ് ചന്ദ്രന്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.