മുഖ്യമന്ത്രി വി ഡി സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ ചിത്രം പങ്കുവെച്ച ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസ്
കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നൽകിയ പരാതിയിലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

