പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം. പരിക്കേറ്റ് എസ്ഐ ബഷീർ കൂത്തുപറമ്പ് ആശുപതിയിൽ ചികിത്സ തേടി.
കണ്ണൂര്‍: കണ്ണൂരിൽ പെട്രോളിംഗിനിടെ ഗ്രേഡ് എസ്ഐയെ (SI) സിപിഎം (cpm) പ്രവർത്തകർ ആക്രമിച്ചതായി പരാതി. കണ്ണവം പൊലീസ് സ്റ്റേഷനിലെ (Kannavam Police Station) ഗ്രേഡ് എസ്ഐ ബഷീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴായ്ചയാണ് സംഭവം. ചിറ്റാരിപറമ്പ് കോട്ടയിൽ പെട്രോളിംഗിനെത്തിയ പൊലീസ് സംഘത്തെ കണ്ട് കൂടി നിന്നിരുന്ന ചെറുപ്പക്കാർ ഓടിപ്പോവുകയായിരുന്നു.
- Read Also : അമൂല്യ വസ്തുക്കളുടെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; അഞ്ച് വര്‍ഷത്തിനിടെ 818 കേസ്, തട്ടിച്ചത് നൂറ് കോടിയോളം
ഇവരുടെ വണ്ടി കസ്റ്റഡിയിൽ എടുക്കുമ്പോൾ ആണ് പരോളിലുള്ള കൊലക്കേസ് പ്രതി ഉത്തമൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ബഷീറിനെ ആക്രമിച്ചത്. ബിജെപി പ്രവർത്തകൻ മഹേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഉത്തമൻ. പരിക്കേറ്റ ബഷീറിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാൽ അറിയാവുന്ന 20 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല
