Asianet News MalayalamAsianet News Malayalam

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വിവാഹം; തിരുവനന്തപുരത്ത് ഡ്രൈവറും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയും അറസ്റ്റില്‍

ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ലിജോക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തത്. കൃത്യത്തിന് കൂട്ടുനിന്നതിനാണ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തത്.

Police registered case against driver, student in Thiruvananthapuram on illegal marriage
Author
Thiruvananthapuram, First Published Jan 28, 2020, 10:27 AM IST

തിരുവനന്തപുരം: ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കി രണ്ടാമതും വിവാഹം കഴിച്ച ഡ്രൈവറെയും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്‍റുമാണ് ലിജോ.

ഇയാള്‍ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇതേ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിസ്മിത. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒളിച്ചോടി വേളാങ്കണ്ണിയില്‍ പോയി വിവാഹിതരായി. ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയെതാണെന്നും മനസ്സിലാകുന്നത്.

വിവാഹിതരായി തിരികെ വരുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ലിജോക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തത്. കൃത്യത്തിന് കൂട്ടുനിന്നതിനാണ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തത്. ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.  

Follow Us:
Download App:
  • android
  • ios