കോഴിക്കോട് കസബ പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്

കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. മാഹി വേശ്യകളുടെ കേന്ദ്രമെന്നായിരുന്നു പി സി ജോർജിന്‍റെ വിവാദ പരാമർശം. എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം