ദുബായില്‍ ആയിരുന്ന ഇവര്‍ യമനില്‍ എത്തിയതായാണ് കേന്ദ്ര അന്വേഷണ സംഘത്തിന് ലഭിച്ച സൂചന

കാസർകോട്: കാസർകോട് സ്വദേശികളായ ദമ്പതികളെ വിദേശത്ത് കാണാതായ സംഭവത്തില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന ഇവരുടെ നാല് മക്കള്‍ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ടാണ് കേസ്. വർഷങ്ങളായി വിദേശത്ത് കഴിയുന്ന ഇവർ നാലു മാസം മുൻപാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദുബായില്‍ ആയിരുന്ന ഇവര്‍ യമനില്‍ എത്തിയതായാണ് കേന്ദ്ര അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. പടന്ന സ്വദേശികളായ രണ്ട് പേരും യമനില്‍ എത്തിയതായി സൂചനയുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നുമാണ് പോയത്. 2016 ല്‍ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 21 പേര്‍ ഐഎസില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു.