കുഞ്ഞിൻ്റെ കരച്ചിൽ പോലും ഹരികുമാറിന് അരോചകമായി, കൊലയ്ക്ക് കാരണം സഹോദരിയോടുള്ള വിരോധമെന്നും റിമാൻഡ് റിപ്പോർട്ട്

പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്

Police remand report says that even the crying of the baby Devendu was annoying to Harikumar details out Balaramapuram child murder case live news

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. 

പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ദേവേന്ദു കൊലക്കേസിൽ 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടാണെന്നടക്കമുള്ള കാര്യങ്ങളാണ് ഹരികുമാർ മൊഴി നൽകിയത്. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നും പ്രതി പൊലീസിനോട് വിവരിച്ചിട്ടുണ്ട്. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ടെന്നാണ് വിവരം.

2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്, വിട്ടയച്ചു

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ  ചോദ്യം ചെയ്യൽ തുടരുകയാണ്. റൂറൽ എസ്  പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം ദേവന്ദുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നാണ് വിലയിരുത്തലെന്ന് പൊലീസ് വ്യക്തമാക്കി. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ നിഷേധിച്ചിരിക്കുയാണ്. ഫോൺ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇയാളെ വിട്ടയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുൻപാണ് ഹരികുമാർ തന്റെ അടുക്കൽ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ദേവീ ദാസൻ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios