Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണക്കേസ് ; തെളിവെടുപ്പ് തുടങ്ങി പൊലീസ്, പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചു

താമസിച്ച ലോഡ്ജ് മുതൽ കൊടകര മേൽപ്പാലം കഴിഞ്ഞ് നൂറ് മീറ്ററോളം യാത്ര നടത്തി. അപകടമുണ്ടാക്കി കവർച്ച നടത്തിയ രീതിയും ആസൂത്രണവുമടക്കം പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞു. 

police started evidence collection on Kodakara illegal money case
Author
thrissur, First Published May 4, 2021, 7:38 PM IST

തൃശ്ശൂര്‍: കൊടകര കുഴൽ പണക്കേസിൽ പൊലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. കവര്‍ച്ച നടത്തുന്നതിന്‍റെ തലേന്ന് രാത്രിയിൽ തൃശ്ശൂരില്‍ തങ്ങി പുലർച്ചെയാണ് കൊടകര വരെ പോയി സംഘം
കവർച്ച നടത്തിയത്. ഈ യാത്രയാണ് പ്രതികളുമായി പൊലീസ് നടത്തിയത്. 

താമസിച്ച ലോഡ്ജ് മുതൽ കൊടകര മേൽപ്പാലം കഴിഞ്ഞ് നൂറ് മീറ്ററോളം യാത്ര നടത്തി. അപകടമുണ്ടാക്കി കവർച്ച നടത്തിയ രീതിയും ആസൂത്രണവുമടക്കം പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനിടയിൽ കൊരട്ടി സ്റ്റേഷനിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. രഞ്ജിത്, ദീപക്, മാർട്ടിൻ,  ബാബു എന്നിവരെയാണ്  തെളിവെടുപ്പിനെത്തിച്ചത്. 

ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർച്ച ചെയ്തത്. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകിയത്.

Follow Us:
Download App:
  • android
  • ios