ലഹരിവേട്ട ലക്ഷ്യമിട്ട് റെയ്‌ഡ്: കൊച്ചിയിൽ വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന; ഒരാൾ കസ്റ്റഡിയിൽ

കൊച്ചിയിൽ കുസാറ്റിനും സമീപ പ്രദേശത്തും വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ പൊലീസ് പരിശോധന

Police sudden raid across residence of college students in Kochi Kalamassery area

കൊച്ചി: എറണാകുളത്തെ വിവിധ കോളേജുകളുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളടക്കം വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങളിൽ പൊലീസ് പരിശോധന. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് മിന്നൽ പരിശോധന. കളമശേരി പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു.

കളമശേരി പോളി ടെക്‌നിക് കോളേജിലെ റെയ്‌ഡിന് പിന്നാലെയാണ് മറ്റിടങ്ങളിലും പരിശോധന നടക്കുന്നത്. ചില രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തൃക്കാക്കര ഭാരത മാതാ കോളേജിലെ ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തിയതായും ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായും വിവരമുണ്ട്. വൻ തോതിൽ മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചവരെയും പൊലീസ് പിടികൂടി.

Latest Videos
Follow Us:
Download App:
  • android
  • ios