ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അശോകൻ. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറിയാണ്. അശോകനടക്കം അമ്പതോളം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അശോകനടക്കം കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തില്‍ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റു. എസ് ഐ വിനീഷ്,സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു.