ഇത് കണ്ടുനിന്ന ചിലർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്

മലപ്പുറം: വാണിയമ്പലത്ത് പൊലീസും യുവാവും തമ്മിൽ റോഡിൽ മൽപിടുത്തം. ബലപ്രയോഗത്തിനൊടുവിൽ വണ്ടൂർ ചെട്ടിയാറ സ്വദേശി ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകളില്ലാത്തതിനാൽ ബൈക്ക് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം ബാദുഷ തടഞ്ഞതാണ് ബലപ്രയോഗത്തിലെത്തിച്ചത്. ആറ് പൊലീസുകാർ ചേർന്നാണ് ഇയാളെ പൊലീസ് ജീപ്പിനകത്ത് കയറ്റിയത്. ഇത് കണ്ടുനിന്ന ചിലർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

YouTube video player