സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വര്‍​ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാം​ഗമാണ് പിടിയിലായത്. സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ഷിജു വര്‍​ഗീസിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു