തൃശൂർ രാമവർമപുരം ഐപിആർടിസിയിലെ പരിശീലനം നിർത്തിവെച്ചു. നൂറിലേറെപ്പേർ നിരീക്ഷണത്തിൽ പോയി

തൃശൂർ: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തൃശൂരിലെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു.52 പൊലീസ് ട്രെയിനികൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ രാമവർമപുരം ഐപിആർടിസിയിലെ പരിശീലനം നിർത്തിവെച്ചു. നൂറിലേറെപ്പേർ നിരീക്ഷണത്തിൽ പോയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആര്‍ടിഒ, സബ്ബ് ആര്‍ടിഒകളിലെ എല്ലാ ഡ്രൈവിങ് ടെസ്റ്റുകളും മെയ് 4 വരെ നിര്‍ത്തിവെച്ചു. ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ച്ചകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.