കൊച്ചി: കരുണ സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പരാതിക്കാരനായ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസ്സിസ്റ്റനറ് കമ്മീഷണർ ബിജി ജോർജ്ജ് മുമ്പാകെ ഹാജരാകാനാണ് സന്ദീപ് വാര്യരോട് അവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ നവംബർ ഒന്നിനാണ് പരിപാടി സംഘടിപ്പിച്ചത്. പണം അടക്കാത്തത് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആറു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു.

പരിപാടിയുടെ വരവ് ചെലവ് കണക്കു സംബന്ധിച്ച് സംഘാടകർ പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.