Asianet News MalayalamAsianet News Malayalam

ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം, എഎസ്ഐക്കും ഡ്രൈവർക്കും പരിക്ക്

ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
 

police was attacked in wayanad
Author
First Published Feb 6, 2023, 11:27 AM IST

വയനാട്: ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ  പൊലിസിന് നേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. ബത്തേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിന്‍റെ ചില്ലും പ്രതികൾ തകർത്തു.  ഇന്നലെ രാത്രി  ബീനാച്ചി പൂതിക്കാട്  ജംഗ്ഷനിലായിരുന്നു സംഭവം. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios