കണ്ണൂർ: കണ്ണൂരിൽ ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോയി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖ് ആണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്. ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടു.

ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്. നിരീക്ഷണത്തിലായിരുന്നയാളെ പൊലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി.