പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇവർ സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ വാര്‍ഡിൽവെച്ച് സെൽഫിയെടുത്തത്. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിന് സെൽഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം.