മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീണു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റു

ഇടുക്കി: സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സ്ത്രീക്ക് പൊലീസുകാരന്റെ മർദ്ദനമേറ്റത്. ഐ ആർ ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീണു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റു. അമൽരാജിനെതിരെ കാളിയാർ പൊലീസ് കേസ് എടുത്തു.

കൊവിഡ് കാലത്തെ പൊലീസ് നടപടികൾക്ക് മേൽ ജനം പൊറുതി മുട്ടിയിരിക്കുന്ന സമയത്താണ് പൊതു സ്ഥലത്ത് സ്ത്രീക്ക് നേരെ പൊലീസുകാരൻ അതിക്രമം അഴിച്ചുവിടുന്നത്. വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona