മറ്റൊരു കേസിൽ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസിൽ നിന്നും വിവരം ചോർത്തി നൽകിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു

ഇടുക്കി : ആർഎസ്എസ് (RSS) പ്രവർത്തകരുടെ വിവരങ്ങൾ എസ് ഡിപിഐക്കാരന് (SDPI) ചോർത്തി നൽകിയ പൊലീസുകാരന് (Kerala Police) സസ്പെൻഷൻ. കരിമണ്ണൂർ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

മറ്റൊരു കേസിൽ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസിൽ നിന്നും വിവരം ചോർത്തി നൽകിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്പെൻഡ് ചെയ്തത്. 

read also BJP Leader Murder : രൺജീത്ത് കൊലക്കേസ്, രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

'ആസൂത്രിതം, എല്ലാ പ്രതികളെയും ഉടൻ പിടികൂടണം', കൊല്ലപ്പെട്ട രൺജീത്തിന്റെ വീട് സന്ദർശിച്ച് ഖുശ്ബു

സൗദി അറേബ്യയിൽ പള്ളിയിലേക്ക് ലോറി ഇടിച്ചുകയറി; നമസ്‍കരിക്കാനെത്തിയ അഞ്ചുപേർക്ക് പരിക്ക്