അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ‍ഡിവിഷൻ. 

തിരുവനന്തപുരം: പൊലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസെന്ന ഈഗോയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ‍ഡിവിഷൻ. സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചത്. 

എയര്‍പോർട്ടിൽ ട്രക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് വിമാനം ഇടിച്ചുമരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

https://www.youtube.com/watch?v=Ko18SgceYX8