കണ്ണൂർ റേഞ്ച് ഡിഐജിയുടേതാണ് സർക്കുലർ. ഇതിനായി പൊലീസുദ്യോഗസ്ഥരെ സംബന്ധിക്കുന്ന ഒരു പെർഫോമ മേലുദ്യോഗസ്ഥർ തയ്യാറാക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി അനുവദിക്കണമെന്ന് സർക്കുലർ. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ അവധി അനുവദിക്കണമെന്നാണ് ഉത്തരവിൽ ആവശ്യപ്പെടുന്നത്. കണ്ണൂർ റേഞ്ച് ഡിഐജിയുടേതാണ് സർക്കുലർ. ഇതിനായി പൊലീസുദ്യോഗസ്ഥരെ സംബന്ധിക്കുന്ന ഒരു പെർഫോമ മേലുദ്യോഗസ്ഥർ തയ്യാറാക്കണം. മികച്ച സേവനം നടത്തുന പൊലീസുകാർക്ക് താമസമില്ലാതെ ബഹുമതിപത്രം നൽക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
