തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ കേസ് അടക്കം വിവാദങ്ങളുടെ നിരയിലകപ്പെട്ട സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടരി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കേസ് കൈകാര്യം ചെയ്തതിലും അതിനോടുള്ള നേതാക്കളുടെ സമീപനത്തിലും കോടിയേരി ബാലകൃഷ്ണന് പ്രതിഷേധം ഉണ്ടായിരുന്നെന്നാണ് വിവരം.

മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം

മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളാരും കോടിയേരിക്ക് ആവശ്യമായ പിന്തുണ നൽകിയില്ല. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വരെ തളളിപ്പറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് അവധിയെടുത്ത് സ്വമേധയാ മാറാൻ കോടിയേരി തീരുമാനിച്ചത് എന്നാണ് വിവരം. 

കോടിയേരിയുടെ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി ചികിത്സയ്ക്ക് വേണ്ടിയെന്ന് ആവർത്തിച്ച് ഗോവിന്ദൻ മാസ്റ്റർ

രാജി സന്നദ്ധത രാവിലെ സിപിഎം അവൈലബിൾ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു.  പിന്നീട് സീതാറാം യച്ചൂരി പ്രകാശ് കാരാട്ട് എന്നിവരുമായും സംസാരിച്ചു. എന്നാൽ കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍. തീരുമാനത്തിൽ കോടിയേരി ഉറച്ച് നിന്നതോടെ പകരം ആളെ നിര്‍ദ്ദേശിക്കാനും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഗോവിന്ദൻ മാസ്റ്ററടക്കം കണ്ണൂർ നേതാക്കളെ ഒഴിവാക്കിയാണ് കോടിയേരി എ വിജയരാഘവന്റെ പേര് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു