Asianet News MalayalamAsianet News Malayalam

പൊലീസിന്‍റെ സേവനങ്ങളെല്ലാം ഇനി ഒരു പ്ലാറ്റ്ഫോമിൽ; 'പൊല്ലാപ്പ്' മാറ്റാൻ ആപ്പ് ഇന്നെത്തും

രണ്ടാം ഘട്ടത്തിൽ 15 ഓണ്‍ലൈൻ സേവനങ്ങള്‍ കൂടി ആപ്പിൽ വരും. കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് പരമാവധി ജനങ്ങള്‍ വരേണ്ടെന്നാണ് പൊലീസിന്‍റെ അഭ്യർത്ഥന.

Poll App for Online services Of Kerala Police available today
Author
Thiruvananthapuram, First Published Jun 10, 2020, 6:00 AM IST

തിരുവനന്തപുരം: പൊലീസ് ആപ്പുകളിലെ പൊല്ലാപ്പു മാറ്റാൻ പോള്‍ ആപ്പ് ഇന്നെത്തും. നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴിൽകൊണ്ടുവരുന്ന പോള്‍ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. പോള്‍ ആപ്പ് വഴി പൊലീസിന്‍റെ 27 സേവനങ്ങള്‍ ലഭ്യമാണ്.

രണ്ടാം ഘട്ടത്തിൽ 15 ഓണ്‍ലൈൻ സേവനങ്ങള്‍ കൂടി ആപ്പിൽ വരും. കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് പരമാവധി ജനങ്ങള്‍ വരേണ്ടെന്നാണ് പൊലീസിന്‍റെ അഭ്യർത്ഥന. പരമാവധി ഓണ്‍ലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.

അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന നിർദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിർദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊലീസ് ആ പദം പരിഷ്ക്കരിച്ച് പോൾ ആപ്പാക്കി മാറ്റി.

Follow Us:
Download App:
  • android
  • ios