Asianet News MalayalamAsianet News Malayalam

ഇടുക്കി പൊന്മുടി ഡാം 9 മണിക്ക് തുറക്കും; പന്നിയാർ തീരത്ത് ജാഗ്രതാ നിർദേശം

പൊന്മുടി  പുഴയിൽ 60 സെൻ്റീ മീറ്റർ വരെ ജലം ഉയരാം. പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ponmudi dam may to be opnend
Author
Idukki, First Published Nov 24, 2021, 8:47 AM IST

ഇടുക്കി: ഇടുക്കി പൊൻമുടി ഡാം (ponmudi dam) രാവിലെ 9 മണിക്ക് തുറക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻ്റീ മീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടും എന്നാണ് കളക്ടർ അറിയിച്ചത്. പൊന്മുടി  പുഴയിൽ 60 സെൻ്റീ മീറ്റർ വരെ ജലം ഉയരാം. പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തമിഴ്നാട് തുറന്നത്.

Follow Us:
Download App:
  • android
  • ios