ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. പൂന്തുറ സ്വദേശി അഖിനേഷാണ് കഴക്കൂട്ടം പൊലിസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീ‍ഡിപ്പിച്ചെന്നാണ് പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിക്കാൻ ചൈൽഡ് ലൈനാണ് കഴക്കൂട്ടം പൊലീസിന് നിർദ്ദേശം നൽകിയത്. ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.