Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫിനാൻസിന്റെ കോട്ടയത്തെ ശാഖകളും ഓഫീസുകളും അടച്ചുപൂട്ടാൻ ഉത്തരവ്

പോപ്പുലർ ശാഖകൾ അടച്ചു പൂട്ടാൻ ഹൈക്കോടതി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇവയുടെ കണക്കെടുക്കാൻ ജില്ല പോലീസ് മേധാവിക്ക് നിർദേശം നൽകി. 

popular financial institutions kottayam
Author
Kottayam, First Published Oct 10, 2020, 7:19 PM IST

കോട്ടയം: പോപ്പുലർ ഫിനാൻസിന്റെ കോട്ടയം ജില്ലയിലെ ശാഖകളും ഓഫീസുകളും അടച്ചു പൂട്ടാനും സ്വത്തുക്കൾ കണ്ടു കെട്ടാനും ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിട്ടു. പോപ്പുലർ ശാഖകൾ അടച്ചു പൂട്ടാൻ ഹൈക്കോടതി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇവയുടെ കണക്കെടുക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. 

22 ശാഖകൾ ജില്ലയിൽ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവിടുത്തെ സാധനങ്ങൾ, സ്വർണം, പണം, രേഖകൾ എന്നിവ മാറ്റാൻ പാടില്ലെന്നും നിർദേശം. സ്ഥാപനത്തിൻറെയും ഡയറക്ടർമാരുടെയും മറ്റും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുംനിർദ്ദേശമുണ്ട്. സ്വത്തുക്കൾ കൈമാറുന്നത് തടയാൻ ജില്ലാ രജ്സട്രാറോടും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും കൈമാറ്റം തടയാനും ആർടിഒക്കും നിർദ്ദേശം നൽകി.

Follow Us:
Download App:
  • android
  • ios