പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പോപ്പുലർ ഫിനാൻസിൻ്റെ സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും അറ്റാച്ച് ചെയ്യാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി. സ്ഥാപനങ്ങൾ അടച്ചു പൂട്ടി താക്കോൽ കളക്ടർക്ക് മുന്നിൽ ഹാജരാക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

ആവശ്യമെങ്കിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ കാവൽ ഏർപ്പെടുത്താനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ആസ്ഥികൾ മരവിപ്പിക്കാൻ ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾക്കും കളക്ടർ നിർദ്ദേശം നൽകി. ഉടമകളുടെ വാഹനങ്ങൾ കൈമാറുന്നത് തടയണമെന്നും ഉത്തരവിൽ പറയുന്നു.