കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികൾക്കിടയിൽ അതിജീവനത്തിന്‍റെ ചില നല്ലകാഴ്ചയുമുണ്ടായി ഈ വർഷം.

കുന്പളങ്ങിയിലെ മേരി

ദുരിതാശ്വാസ ക്യാമ്പലേക്കുള്ള പൊതിച്ചോറിൽ നൂറ് രൂപ ഒട്ടിച്ചുവെച്ച എറണാകുളം കുന്പളങ്ങിയിലെ മേരി അതിജീവനവഴിയിലെ വലിയ വെളിച്ചമായിരുന്നു. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തവർക്ക് വയറ് നിറച്ചുണ്ണാൻ ആഹാരവും അതിനൊപ്പം വഴിക്കാശും തിരുകിവെച്ച മേരിയാണിത്. കുമ്പളങ്ങിയിലെ ചെളിക്കുഴിയിലുള്ള ഒറ്റമുറി വീട്ടിൽ നിന്ന് മേരി നൽകിയ ആ പൊതിച്ചോറിന് കോടികളുടെ മൂല്യമുണ്ടായിരുന്നു.

തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാത്രമായിരുന്നു മേരിയുടെ സമ്പാദ്യം. ദുരിതകാലത്ത് ഒരു ദിവസത്തെ വേതനം നൽകാൻ മടിച്ചവർ കോടതി കയറിയപ്പോൾ മേരിയുടെ തീരുമാനം മനസ്സാക്ഷിയോട് ചോദിച്ചായിരുന്നു. അങ്ങനെ ആ തീരുമാമെടുത്തു ഉള്ളത് മനുഷ്യർക്ക് പങ്കിട്ട് നൽകുക.

പൊതിച്ചോറിലെ ഈ അമ്മയുടെ കരുതലിന് അംഗീകാരങ്ങൾ ഏറെ വന്നു. മേരി അതൊന്നും ആഗ്രഹിച്ചിരുന്നില്ല. ഒരു കൈകൊണ്ട് കൊടുക്കുന്നത് മറു കൈ അറിയരുതെന്നതാണ് മേരിയ്ക്ക് പറയാനുള്ളത്.

മിടുക്കൻ ഫായിസ്

രാജയത്തെ ആത്മവിശ്വാസത്തോടെ നേരിട്ട ഒരു കൊച്ചു മിടുക്കൻ ഈ വര്‍ഷം മലപ്പുറത്ത് താരമായി. കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ചു പരാജയപെട്ട നാലാം ക്ലാസുകാരൻ ഫായിസിന്‍റെ വാക്കുകള്‍ എല്ലാവര്‍ക്കുമുള്ള സന്ദേശമായി.

ഫായിസിന്‍റെ ഈ വാക്കുകള്‍ ഏറ്റെടുത്തത് പതിനായിരങ്ങളാണ്.മുഖ്യമന്ത്രി മുതല്‍ ഇങ്ങോട്ട് നൂറുകണക്കിനാളുകളും സ്ഥാപനങ്ങളും ഫായിസിനെ അഭിനന്ദിച്ചു.മില്‍മ ഫായിസിന്‍റെ വാക്കുകള്‍ പരസ്യത്തിനായി ഉപയോഗിച്ചു.സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വര്‍ഷമാണ് ഫായിസിന് 2020.

ഷീബയുടെ മഹാദാനം

കെ ഉണ്ടായിരുന്ന 16 സെന്റ് സ്ഥലത്ത് ഒരു വീട് വച്ച ശേഷം 9 സെന്റ് സ്ഥലം ഭൂമിയില്ലാത്ത മൂന്ന് പേർക്ക് സൗജന്യമായി നൽകിയ ആളാണ്
പത്തനംതിട്ട പൂതങ്കര സ്വദേശി ഷീബ. പോയ വർഷം ഷീബയുടെ നന്മയുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തതാണ്. അന്ന് ഷീബ നൽകിയ ഭൂമിയിൽ വീട് വച്ച മൂന്ന് പേർക്ക് ഇപ്പോൾ പുതിയ ജീവിതമാണ്.

സ്വന്തമായി അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ട് കൊടുമൺ പ്ലാന്റേഷനിലെ ലയത്തിൽ കഴിയുന്പോഴാണ് അപ്രതീക്ഷിതമായി മണികണ്ഠന് അപകടം ഉണ്ടായത്. പീന്നിട് ചികിത്സയക്കായി തിരുവനന്തപുരത്തേക്ക്. അവിടെ എത്തിയപ്പോൾ തന്നെക്കാൾ മോശം അവസ്ഥയിലുള്ള ജഗനെ പരിചയപ്പെട്ടു. വീടും സ്ഥലവും ഇല്ലാതെ വലിയ ബാധ്യതകളുമായി ജീവിതം തള്ളി നീക്കുന്ന യുവാവ്. അങ്ങനെയാണ് സ്വന്തം സ്ഥലത്തിന്റെ ഒരൂ വീതം ജഗന് നൽകാൻ ഷീബ തീരുമാനിച്ചത്.

ഷീബയുടെ കാരുണ്യ പ്രവർത്തി അറിഞ്ഞ എംഎസ് സുനിൽ ഫൗണ്ടേഷൻ ഇരുവർക്കും വീട് നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചു. ഒപ്പം ബാക്കിയിള്ള സ്ഥലം മറ്റ് രണ്ട് പേർക്ക് കൂടി നൽകാമെന്ന് ഷീബയും മാസങ്ങൾക്കിപ്പുറം ഞങ്ങൾ ഇവിടെ വീണ്ടുമെത്തുന്പോൾ ഈ പതിനാറ് സെന്റിൽ നാല് വീടുകൾ ഉയർന്നു കഴിഞ്ഞു. സന്തോഷത്തിന്റെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മുറ്റത്ത് കുട്ടികൾ ഓടിക്കളിക്കുന്നു

അന്ന് കരഞ്ഞുകൊണ്ട് സംസാരിച്ചവരുടെയെല്ലാം മുഖത്ത് പുഞ്ചിരി. ഒരിഞ്ച് ഭൂമിക്ക് വേണ്ടി വലിയ പ്രശ്നങ്ങൾ നടക്കുന്ന നാട്ടിലാണ് ഷീബയും ജീവിക്കുന്നത്
 

അടിപതറാത്ത 'മന'സാക്ഷി

28 വര്‍ഷം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് നീതിക്കായി പോരാടിയ ചെറിയ ചില ജീവിതങ്ങളെ നമുക്ക് കാണിച്ച് തന്ന വര്‍ഷം കൂടിയാണ് 2020.
അഭയ കേസിലെ നിര്‍ഭയരായ സാക്ഷികള്‍ക്കും കടന്ന് പോകുന്ന 2020 മറക്കാനാകാത്തതാണ്.

തിരിച്ചറിയപ്പട്ട വർഷമാണ് രാജുവിന് ഈ 2020. നീണ്ട 28 വർഷം പിന്നിട്ട് പകുതിയിലേറെ കാലം ജീവിതത്തിന്‍റെ കഴ്പ്പുനീര് ആവോളം രുചിക്കേണ്ട വന്നു ഈ മനുഷ്യന്.അഭയ രാജുവിന് ആരുമല്ല.പക്ഷേ ഇദ്ദേഹത്തിന്‍റെ ഉറച്ച് മൊഴിയാണ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട് കേസിൽ നിർണായകമായത് ഒരു സാധുപെണ്‍കുട്ടിക്ക് നീതി ലഭിക്കാൻ ഇടയാക്കിയത്. കഴിഞ്ഞ് പോയ വർഷങ്ങൾ കലണ്ടറിലെ വെറും അക്കങ്ങൾ മാത്രമായിരുന്നു രാജുവിന്. 2020 തന്‍റെ വർഷമാണെന്ന് ചെറുപുഞ്ചിരിയോടെ പറയുമ്പോഴും കഴിഞ്ഞുപോയ കാലത്തിന്‍റെ തീക്ഷ്ണമായ ഓർമകൾ ആ കണ്ണുകളിലുണ്ട്

അഭയയെ കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ താൻ കണ്ടത് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ മനപ്പൂർവ്വം ഒഴിവാക്കിയപ്പോൾ പ്രോട്ടോകോളിന്‍റെ വലിപ്പം നോക്കാതെ തുറന്നു പറഞ്ഞു ഈ ഫയർമാൻ. മൂന്ന് പതിറ്റാണ്ടിലെ സേവനത്തിനിടിയിൽ നിരവധി ജീവനുകൾ രക്ഷിക്കാൻ നിമിത്തമായെങ്കിലും മരിച്ചവരുടെ നീതിക്കായി പോരാടിയ അത്ര ആത്മസംതൃപ്തി മറ്റൊന്നുനിമില്ലെന്ന് പറഞ്ഞ് വെക്കുകയാണ് ഗോപിനാതൻ പിളള. ജനിച്ച് വർഷമെന്നോണം ഹൃദയത്തിൽ ഇത്രയേറെ സന്തോഷിച്ച സമാധാനിച്ച് മറ്റൊരു വർഷം ജീവിതത്തിലുണ്ടായിട്ടില്ല

.ദൈവത്തിന്‍റെ ക്ലിക്കെന്നാണ് ആ ഫോട്ടോയെ വർഗീസ് ചാക്കോയ്ക്ക് വിളിക്കാനിഷ്ടം. വേണ്ടപ്പെട്ടവർക്ക് വേണ്ടി ഫോട്ടോയും നെഗറ്റീവുകളെല്ലാം ഇല്ലാത്താക്കിയപ്പോഴും അഭയയുടെ കഴുത്തിൽ വിരലുകൾ അമർന്ന പാടുകളുണ്ടെന്ന മൊഴിയിൽ ഉറച്ചു നിന്നു