Asianet News MalayalamAsianet News Malayalam

പതിനൊന്നുകാരിയുടെ മരണം; ചികിൽസ നിഷേധത്തിന് കേസ് ; ജപിച്ച് ഊതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലായേക്കും

ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂർ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികിൽസ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാൻ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി.തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

possibility of arrest in case of denial of treatment for 11 yr girl
Author
Kannur, First Published Nov 3, 2021, 7:25 AM IST

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനിബാധിച്ച്(fever) പതിനൊന്നുകാരി മരിച്ച സംഭവത്തിൽ(girl child death) അറസ്റ്റ് (arrest) ഉണ്ടായേക്കുമെന്ന് സൂചന. വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ 'ജപിച്ച്  ഊതൽ' നടത്തിയെന്നാണ് പൊലീസ് സ്ഥി‌രീകരിച്ചത്. കേസിൽ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേർക്കും. കഴിഞ്ഞ വർഷങ്ങളിൽ നടന്ന മരണങ്ങളെക്കുറിച്ചും പൊലീസ് വിവരശേഖരണം തുടങ്ങി.

ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂർ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികിൽസ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാൻ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി.തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോർട്ടം പരിശോധനയിൽ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ചികിൽസ നിഷേധത്തിന് പൊലീസ് കേസെടുത്തത്.

 കണ്ണൂർ സിറ്റി നാലുവയലിലെ ദാരുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റേയും സാബിറയുടേയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമ.


 

Follow Us:
Download App:
  • android
  • ios