കോട്ടയം: കോട്ടയം അയർക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി കൊവിഡിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നയാളുടെ പോസ്റ്റൽ ബാലറ്റ് പിടിച്ചു വാങ്ങിയതായി പരാതി. എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ജോസഫ് ചാമക്കാലക്കെതിരെയാണ് പരാതി ഉയർന്നത്. കൊവിഡിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന കൊങ്ങാണ്ടൂർ ചെരുവിൽ ഷാജിയാണ് അയർക്കുന്നം പൊലീസിൽ പരാതി നൽകിയത്. പൊലീസ് അധികാരികളുടെ മദ്ധ്യസ്ഥതയിൽ ബാലറ്റ് പരാതിക്കാരന് തിരിച്ചു നൽകുകയായിരുന്നുവെന്ന്  പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.