പനമരം: കൊവിഡ് രോഗികൾക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് അനധികൃതമായി വാങ്ങിയെന്ന് പരാതി. വയനാട് പനമരം കൈതക്കലിലെ 20 പോസ്റ്റല്‍ ബാലറ്റുകള്‍ സിപിഎം പ്രവര്‍ത്തകന്‍ കൈപ്പറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് എത്തി.

കൊവിഡ് രോഗികൾക്ക് അനുവദിച്ച ഇരുപത് പോസ്റ്റ് ബാലറ്റുകളും കൈപ്പറ്റിയത് ഒരാളെണെന്നും ഇയാൾ സിപിഎം പ്രവർത്തകനാണെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ പനമരം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ബാലറ്റുകള്‍ തിരിച്ചെത്തിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.