പോസ്റ്റർ പതിച്ച ഫ്ളക്സ് ബോർഡുകൾ സിപിഐഎം പ്രവർത്തകർ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. 

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റർ. പുന്നപ്ര സമരഭൂമിയുള്‍പ്പെട്ട വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'വര്‍ഗ്ഗ വഞ്ചകാ രക്തസാക്ഷികൾ പൊറുക്കില്ല' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. പോസ്റ്റർ പതിച്ച ഫ്ളക്സ് ബോർഡുകൾ സിപിഐഎം പ്രവർത്തകർ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. 

Add Asianetnews as a Preferred SourcegooglePreferred

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ജി സുധാകരനെ മാറ്റി നിർത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്ഥാനാർത്ഥി എച്ച് സലാമിനൊപ്പമുള്ള മന്ത്രി ജി സുധാകരന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തിയായ പായൽക്കുളങ്ങരയിൽ പതിച്ച പോസ്റ്ററുകളാണ് കീറിയത്. 

ഇതിന് പിന്നാലെ ആരിഫും സലാമും ഉള്ള പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു. അതേസമയം, അടുത്തിടെ സുധാകരൻ നടത്തിയ വാർത്താസമ്മേളനം സിപിഐഎമ്മിലെ നേതാക്കൾക്കിയിൽ അമർഷം ഉണ്ടാക്കിയിരുന്നു. 

തനിക്ക് എതിരെ പ്രവർത്തിക്കുന്നത് ആലപ്പുഴയിലെ പൊളിറ്റിക്കൽ ക്രമിനലുകൾ ആണെന്നായിരുന്നു സുധാകരൻ പറഞ്ഞത്. മന്ത്രി ജി സുധാകരനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ക്രിമിനലുകളുടെ ഗൂഡാലോചനയാണെന്നാണ് സി പി എം ജില്ലാകമ്മിറ്റിയും പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിൽ ഇപ്പോൾ ചിലർ മന്ത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ മാഫിയാ സംഘങ്ങളുടേയും രാഷ്ട്രീയ ക്രിമിനലുകളുടേയും ഗൂഡാലോചനയുണ്ടെന്ന് സി പി ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയും പറയുന്നു

 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'