Asianet News MalayalamAsianet News Malayalam

പ്രോട്ടോകോൾ ലംഘനം; പോത്തീസിന് എതിരെ നടപടി, 1000 അതിഥി തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കണം

ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ പോത്തീസിന് നിര്‍ദ്ദേശം നല്‍കി.

pothys which violated covid protocol should face punishment
Author
Kochi, First Published Aug 7, 2021, 8:59 PM IST

കൊച്ചി: എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി. കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന്
എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച്  പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ 
നേരത്തെ റദ്ദാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു  കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്. 

Follow Us:
Download App:
  • android
  • ios